തൃപ്രയാർ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വലപ്പാട് മീൻ ചന്തയ്ക്ക് പടിഞ്ഞാറുവശം താമസിക്കുന്ന നടുപറമ്പിൽ കൃഷ്ണൻ മകൻ പുഷ്പാംഗദൻ (78) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് വലപ്പാട് പോലീസ് സ്റ്റേഷനു സമീപത്തു വെച്ചാണ് അപകടം. ഇയാളുടെ സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. എസ്.എൻ.ഡി.പി.യോഗം വലപ്പാട് ശാഖ പ്രസിഡന്റും,മരണാനന്തര സമിതി ട്രഷററും ഗുരു ആശാൻ മണ്ഡലം വൈസ് പ്രസിഡന്റും ആയിരുന്നു. ഭാര്യ: അനിത. മകൾ: ദീപു. മരുമകൻ: ജയേഷ്.(സിംഗപ്പൂർ).
previous post
next post