കൊടുങ്ങല്ലൂർ: കേരള ജല അതോറിറ്റിയും കൊടുങ്ങല്ലൂർ താലൂക്കും സംയുക്തമായി വാട്ടർചാർജ് റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കായി ഡിസംബർ 18ന് 10:30 മുതൽ കൊടുങ്ങല്ലൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു.
ലോകമലേശ്വരം, പുല്ലൂറ്റ്, മേത്തല, എറിയാട്, അഴീക്കോട്, എടവിലങ്ങ് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട വാട്ടർ ചാർജ് കുടിശ്ശിക കാരണം വാട്ടർ കണക്ഷൻ വിച്ഛേദിക്കപ്പെട്ട ശേഷം ജപ്തി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. ബാധ്യത തീർക്കുന്നവർക്ക് അർഹിക്കുന്ന പരമാവധി ഇളവ് നൽകാൻ നടപടികൾ ഉണ്ടാകും. അതിനാൽ അടയ്ക്കാനുള്ള തുക കൂടി കയ്യിൽ കരുതി അന്നേദിവസം അദാലത്തിൽ നേരിട്ട് ഹാജരാകണം.