News One Thrissur
Updates

അന്തിക്കാട്  ഹൈസ്കുളിൽ എംഎൽഎ ഫണ്ട് ഉപയാഗിച്ച് നിർമിക്കുന്ന പാചകപുരക്ക് തറക്കല്ലിട്ടു

അന്തിക്കാട്: അന്തിക്കാട്  ഹൈസ്കുളിലെ പാചകപുരയുടെ കല്ലിടൽ കർമ്മം നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 10 ലക്ഷം ഉപയോഗിച്ചാണ് പാചകപുര നിർമ്മിക്കുന്നത്.

അന്തിക്കാട് ഹൈസ്ക്കുൾ പ്രധാനാധ്യാപിക വി.ആർ. ഷില്ലി ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ രജീഷ്, ബ്ലോക്ക് മെമ്പർ സി.കെ. കൃഷ്ണകുമാർ, പഞ്ചായത്ത് മെമ്പർ ടി.പി. രഞ്ജിത് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. മാധവൻ , പി.ടി.എ പ്രസിഡൻ്റ് സജീഷ് മാധവൻ, വിവിധ രാഷ്ട്രിയ സംഘടന പ്രതിനിധികളായ കെ.വി. രാജേഷ്, കെ.ബി.രാജീവ്, മണികണ്ഠൻ പുളിക്കത്തറ, ഉസ്മാൻ എടയാടി, പി.ടി.എ വൈസ് പ്രസിഡൻ്റ് എൻ.ടി. ഷജിൽ, എം.പി.ടി.എ പ്രസിഡൻ്റ് സിജിത രാജീവ്, എൻ.ആർ. പ്രിജി ടീച്ചർ, എന്നിവർ പങ്കെടുത്തു.

Related posts

അന്തിക്കാട് ഡയമണ്ട് സിറ്റിയിലും പരിസരത്തും തീപ്പിടുത്തം.

Sudheer K

എൽഡിഎഫ് മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ 

Sudheer K

സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ പ്രതിനിധി സമ്മേളനം

Sudheer K

Leave a Comment

error: Content is protected !!