വാടാനപ്പള്ളി: പൊലീസ് സ്റ്റേഷന് തെക്ക് താമസിക്കുന്ന വന്നേരി ഡയസിന്റെ ഭാര്യ ജയ (50) അന്തരിച്ചു. ഇവരുടെ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. മക്കൾ : ശ്രേയ, ശ്രീയ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ നടക്കും.