വലപ്പാട്: പുരോഗമന കലാസാഹിത്യ സംഘം നാട്ടിക മേഖല കമ്മറ്റിയുടെ പ്രൊഫ: ചെറുകാട് അനുസ്മരണവും ‘ജീവിതപ്പാത’ യുടെ 50-ാം വാർഷികാചരണവും സംഘടിപ്പിച്ചു. വലപ്പാട് കഴിമ്പ്രം വിജയൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കവി പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.ഡി. പ്രേം പ്രസാദ് അധ്യക്ഷനായി. ഇഖ്ബാൽ കൊടുങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.പ്രൊ.ഡോ.ആര്യ വിശ്വനാഥ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെഎ വിശ്വംഭരൻ, ജലീൽ ടി കുന്നത്ത്, ആർ.ഐ. സക്കറിയ, അരവിന്ദൻ പണിക്കശ്ശേരി, പി സുൾഫിക്കർ, കെ എം അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. ചെറുകാടിൻ്റെ വിഖ്യാത നാടകങ്ങളിലെ ജനപ്രിയ ഗാനങ്ങൾ വികെഎസ് ഗായകസംഘം വേദിയിൽ അവതരിപ്പിച്ചു.
previous post