മുറ്റിച്ചൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായ വാസുദേവൻ അന്തിക്കാടിൻ്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു സിപിഐഎം മണലൂർ ഏരിയ കമ്മിറ്റിയംഗം എ.വി. ശ്രീവത്സൻ അധ്യക്ഷനായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എം. കിഷോർകുമാർ, കെ.ബി. രാജീവ്, കെ.വി. രാജേഷ്, ഗോകുൽ കരിപ്പിള്ളി, പി.എൻ. ശങ്കർ, ഇ.ജി. ഗോപാലകൃഷ്ണൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജീന നന്ദൻ, അഡ്വ. കെ.ബി. രണേന്ദ്രനാഥ്, ജനപ്രതിനിധികളായ മേനക മധു, സരിത സുരേഷ്, ദേശാഭിമാനി മണലൂർ ഏരിയലേഖകൻ അബ്ബാസ് വീരാവുണ്ണി, പി.എ. ശ്രീധരൻ. തുടങ്ങിയവർ സംസാരിച്ചു. മന്ത്രി കെ. രാജൻ, സി.സി. മുകുന്ദൻ എംഎൽഎ, അന്തിക്കാട് ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ശശിധരൻ, ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അഡ്വ.വി.എസ് നിൽകുമാർ, ടി വി ഹരിദാസൻ, സി കെ വിജയൻ, ത്രിതല പഞ്ചായത്ത് സാരഥികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ. തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
previous post
next post