പെരിഞ്ഞനം: ടാങ്കർ ലോറിയിൽ നിന്ന് പുക ഉയർന്നത് പെരിഞ്ഞനത്ത് പരിഭ്രാന്തി പരത്തി. നിറയെ ഇന്ധനവുമായി പോയിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് പുക ഉയർന്നത്. ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ വടക്കേ ബസ് സ്റ്റോപ്പിനടുത്ത് ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നിലെ ടയറിൻ്റെ ഭാഗത്ത് നിന്നാണ് വൻ തോതിൽ പുക വന്നത്. ലോറി നിർത്തിയ ശേഷം ജീവനക്കാരും നാട്ടുകാരും ചേർന്ന് വെള്ളം കോരിയൊഴിച്ചതോടെയാണ് പുക നിന്നത്. ടയർ ഉരഞ്ഞതാണ് പുക ഉയരാൻ കാരണമെന്ന് പറയുന്നു. സംഭവമറിഞ്ഞ് കൈപമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.
previous post
next post