അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേള്ളനം കവി ഡോ.സി. രാവുണ്ണി ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു. അരിമ്പൂർ ഗ്രാമപഞ്ചായത്ത് 429 പോയിൻ്റ് ഓവറോൾ നേടി . താന്ന്യം പഞ്ചായത്ത് 281 പോയിൻ്റ് നേടി രണ്ടാ സ്ഥാനവും. ചാഴൂർ പഞ്ചായത്ത് 177 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും നേടി.
മണലൂർ പഞ്ചായത്ത് 117 പോയിൻ്റും , അന്തിക്കാട് പഞ്ചായത്ത് 99 പോയിൻ്റും നേടി നാലും അഞ്ചും സ്ഥാനങ്ങൾ നേടി. അഡ്വ.എ.യു.രഘുരാമൻ പണിക്കർ, താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, അന്തിഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, അരിമ്പുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമിത് അജയകുമാർ, ചാഴുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്.മോഹൻദാസ്, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സുജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.