തളിക്കുളം: നൂറുൽ ഹുദ കുന്നത്ത് പള്ളിയിലെ രീഫാഈൻ റാത്തീബിന് കൊടിയേറി 56 വർഷത്തോളമായി വിപുലമായ രീതിയിലാണ് കുന്നത്ത് പള്ളി രീഫാഈൻ റാത്തീബ് നടത്തി വരുന്നത്. ജാതി മത ഭേദമന്യേ എല്ലാവരും റാത്തീബിന്റെ ഭാഗമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. 2025 ഫെബ്രുവരി 2 നാണ് ഇത്തവണത്തെ രീഫാഈൻ റാത്തീബ് നടക്കുന്നത്. അതിന് മുന്നോടിയായി വീടുകളിൽ അറവനമുട്ട് സംഘം റാത്തീബ് സന്ദേശമായി പോകും അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് റാത്തീബ് ദിവസം ഭക്ഷണ വിതരണം നടത്തും. കൊടിയേറ്റം നൂറുൽ ഹുദ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അബ്‌ദുൾ കാദർ നിർവഹിച്ചു.
പള്ളി കമ്മിറ്റി സെക്രട്ടറി പി.ഐ. ഇദ്രീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് മുസ്ലിയർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ചടങ്ങിൽ ബാവ ഉസ്താദ്, അബൂബക്കർ സഖാഫി അബ്‌ദുള്ള മുസ്ലിയാർ, ഷിഹാബ് മുസ്ലിയാർ, കമ്മിറ്റി അംഗങ്ങളായ പി.എസ്. സുൽഫിക്കർ, എം.എ. അക്ബർ, എ.എ. ഫൈസൽ, എ.എം. ഷംസുദ്ധീൻ, എ.എ. ഷാജി, പി.കെ. അബ്‌ദുൾ കാദർ, പി.ഐ. ഹനീഫ, കെ.കെ. സിദ്ധിക്ക്, ആർ.എ. മൂസ, ആർ.എം. അഷ്‌റഫ്, എ.വി. സുലൈമാൻ എ എച്ച് ഷജിൽ, തുടങ്ങിയവർ സംബന്ധിച്ചു. പള്ളിയിലേക്ക് കാഴ്ചകൾ കൊടുക്കാൻ ആഗ്രഹിക്കുന്നവർ 9947757607 എന്ന നമ്പറിൽ ബന്ധപെടണമെന്ന് കമ്മറ്റി സെക്രട്ടറി അറിയിച്ചു.
.