തൃപ്രയാർ: ബാലചന്ദ്രൻ വടക്കേടത്തിൻറെ വിമർശനം ഒരു ഭരണകൂടമാണ് എന്ന പുസ്തകം നിയമസഭാ പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വടക്കേടത്തിൻറെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. വടക്കേടത്തിൻറെ പേരിൽ ഫൗണ്ടേഷൻ രൂപീകരിക്കണമെന്നും ചെന്നിത്തല നിർദ്ദേശിച്ചു. കോൺഗ്രസ് നേതാക്കളായ അനിൽ പുളിക്കൽ, പി.എം. സിദ്ധിക്ക്, എ.എൻ സിദ്ധപ്രസാദ് , വി.ഡി. സന്ദീപ്, പി. വിനു, ടി.വി. ഷൈൻ, സി.എസ്. മണികണ്ഠൻ തുടങ്ങിയവർ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.
previous post