തൃപ്രയാർ: പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നാട്ടിക ഏരിയ സമ്മേളനം സിപിഐഎം നാട്ടിക ഏരിയ കമ്മറ്റിയംഗം അഡ്വ.വി.കെ. ജോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ എ ഫിറോസ് അധ്യക്ഷനായി. പിബിസിഎ ഏരിയ സെക്രട്ടറി ബി.കെ. മണിലാൽ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ജയചന്ദൻ, ജില്ല കമ്മറ്റിയംഗം വി.കെ. ജയൻ, കെ.എ. ആഗേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. ഫിറോസ് (പ്രസിഡൻ്റ്), ബി.കെ. മണിലാൽ (സെക്രട്ടറി) ടി.എ. കാസിം(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.