പുത്തൻപീടിക: മൂന്ന് പതിറ്റാണ്ടായി മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊള്ളുന്ന നേർവഴി സംഘടനക്കും, ദേശീയ തലത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ടി.കെ നവീനചന്ദ്രനെ മനുഷ്യവകാശദിനാചരണവാചാരണത്തിന്റെ ഭാഗമായി അഞ്ചങ്ങാടിയിലെ വസതിയിലെത്തി നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സ്റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ ട്രഷറർ പ്രമോദ് കണിമംഗലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ധനപാലൻ, സ്‌റ്റഡി സെന്റർ ഭാരവാഹികളായ പോൾ പുലിക്കോട്ടിൽ, വില്ലി പട്ടത്താനം എന്നിവർ പ്രസംഗിച്ചു ജഗദീശ് രാജ് വാള മുക്ക്, ബാബു സി.എ, ബെന്നി ആത്തിലപ്പടി, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, അരുണൻ വാളമുക്ക്, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി.