പുത്തൻപീടിക: ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഫ്രാൻസിസ്ക്കൻ അൽമായ സഭ അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിലെ നിർദ്ദരരായ കുടുംബങ്ങൾക്ക് ക്രിസ്തുമസ് പുൽക്കൂടും പാരിതോഷികവും നൽകി. സകല ജനത്തിനും ഉണ്ണിയേശുവിനെ കുമ്പിട്ടാരാധിക്കുവാൻ വേണ്ടി 800 വർഷങ്ങൾക്ക് മുൻപ് വിശുദ്ധ ഫ്രാൻസീസ് അസീസി പുൽക്കൂട് നിർമ്മിച്ചതിൻ്റെ ഓർമ്മ പുതുക്കലിനായി ആണ് വീടുകളിലേക്ക് സൗജന്യമായി പുൽകൂട് നൽകിയതെന്ന് പ്രസിഡൻ്റ് സൈമൺ മഞ്ഞളി പറഞ്ഞു. സെക്രട്ടറി ഗ്രെയ്സി ബാബു, വിൻസൻ കുന്നംകുടത്ത്, ദേവസി വി എലുവത്തിങ്കൽ, ലിസി ജോസ് എന്നിവർ നേതൃത്വം നൽകി.