ആലപ്പാട്: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ആലപ്പാട് യൂണിറ്റ് 25-ാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും ജില്ല ട്രഷററുമായ പി.എം. പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അംബിക ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷക്കീല ലത്തീഫ് റിപ്പോർട്ടും വരവ് ചിലവ് കണക്ക് ട്രഷറർ ബിജില അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിമ്മി ശിവദാസ്, പീതാംബരൻ ഇയ്യാനി, ഏരിയ ട്രഷറർ സി.ആർ. വിശ്വംബരൻ, ശ്രീവിദ്യ, ലേഖ, രാഗി എം.ആർ, സിഷ ഷാജി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷക്കില ലത്തീഫ്, അംബിക ജയപ്രകാശ്, ലേഖ സുനിൽ എന്നിവരെ തെരഞ്ഞെടുത്തു.
previous post