അന്തിക്കാട്: ഹൈസ്കുൾ 1977- 1978 റോയൽ വസന്തം എസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർത്ഥി കുട്ടായ്മയുടെ വാർഷിഘോഷം പൂർവ്വ വിദ്യാർത്ഥിയും നാട്ടിക എം.എൽ.എ.യും മായ സി.സി.മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. റോയൽ വസന്തം വൈസ് പ്രസിഡൻ്റ് കെ.എം.ലത ടീച്ചർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ബാലഗോപാലൻ സ്വാഗതം പറഞ്ഞു. എം.എൽ.എ. ഫണ്ട് പുർണ്ണമായി വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ച നാട്ടിക എം.എൽ.എ.സി.സി.മുകുന്ദനെ റോയൽ വസന്തം പൂർവ്വ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു. റോയൽ വസന്തം മെമ്പർമാരായ സുനിൽ ഘോഷ് കുന്നത്, ജുഗനു ഷാജഹൻ, വി.കാർത്തികേയൻ, വി. രാജു, നന്ദ ഗോപാലൻ ,സുജ ബോംബെ, ബേബി കെ.എൻ, കെ.പുഷ്പക്കാരൻ, സുമതി ഗോപാലൻ, ശ്രീനിവാസൻ പണിക്കർ എന്നിവർ പ്രസംഗിച്ചു. കലാ പരിപാടികളും അരങ്ങേറി.
next post