ചേർപ്പ്: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് പ്രതിസന്ധി പരിഹരിക്കാൻ പ്രതിഷേധ യാത്ര. പിടിക്കപ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് നൂറുകണക്കിന് ഭക്തരും പൂരപ്രേമികളും പങ്കെടുത്ത പ്രതിഷേ ധയാത്ര വല്ലച്ചിറ മനവഴി വഴി ചാത്തക്കുടം സെന്റർ വഴി ചാത്തക്കുടം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ എത്തിചേർന്നു. തുടർന്ന് ചാത്തക്കുടം ക്ഷേത്രനടയിൽ പൂരം ചിത്രപ്രദർശനം നടന്നു നിരവധി കലാകാരൻമാർ പൂരം ആന എഴുന്നെള്ളിപ്പ് ചിത്രങ്ങൾ തത്സമയം വരച്ചു പ്രതിഷേധിച്ചു. 24 പൂരം പങ്കാളി ക്ഷേത്രങ്ങൾ പ്രതിനിധികൾ പങ്കെടുത്തു. കെ വാസപ്പൻ ചാത്തക്കുടം,മനോജ് കടവിൽ, എം രാജേന്ദ്രൻ ആറാട്ടുപുഴ, ശിവദാസൻ കടലാശ്ശേരി,സെബി പിടിയത്ത്, സിജോ എടപ്പിള്ളി,
മുരളീധരൻ ചാത്തനാത്ത്, പി ചന്ദ്രൻ, കണ്ണൻ പോഴത്തു, അരവിന്ദാക്ഷൻ കടവിൽ,ബൈജു താഴെക്കാട്ട്, സന്തോഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ചാത്തക്കുടം ധർമ്മശാസ്താ ക്ഷേത്രം, പിടിക്കപറമ്പ് മഹാദേവ ക്ഷേത്രം, കടല്ലാ ശേരി പിഷാരിക്കൽ ക്ഷേത്രം, വല്ലച്ചിറ ഭഗവാൻ ഭഗവതി ക്ഷേത്രം, എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ജാഥ നടന്നത്.