വാടനപ്പള്ളി: എച്ച് വി എസിആർ എപ്ലോയിസ് അസോസിയേഷൻ എട്ടാമത് തൃശൂർ ജില്ലാ സമ്മേളനം തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ പതാക ഉയർത്തിയതോടെ സമാരംഭിച്ചു. തൃത്തല്ലൂർ സെൻ്ററിൽ പ്രകടനം നടത്തി. ജില്ലാ സമ്മേളനം സംസ്ഥാനറവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തുടർന്ന് നേതാക്കൾ ചേർന്ന് ഭദ്രദീപം കൊളുത്തി. ജില്ലാ സെക്രട്ടറി മാർട്ടിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പ്രശാന്ത് മോഹൻ വരവുചിലവു കണക്കുകൾ അവതരിച്ചിച്ചു. മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വയനാട് ദുരന്തത്തിൽ മൊബൈൽ മോർച്ചറികൾ ഒരുക്കുന്നതിൽ മുൻകൈ എടുത്ത വയനാട് ജില്ലാ നേതാക്കൾക്കും ഉപഹാരങ്ങൾ നൽകി. തുടർന്ന് സംസ്ഥാന പ്രസിഡൻ്റ് എൻ ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മനോജ് കെ.ആർ, സംസ്ഥാന ട്രഷറർ റൂബിൻ, സംസ്ഥാന കമ്മിറ്റി അംഗം ഷാജൻ വെള്ളാപ്പളി, ജില്ലാ വൈസ് പ്രസിഡൻ്റ് സജീവ് കാരയിൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സാബു ,പ്രോഗ്രാം കൺവീനർ പി.എം. മധുലാൽ എന്നിവർ സംസാരിച്ചു.
previous post