പാടൂർ: വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി നടത്തിയ ടീച്ചിങ് എയ്ഡ് നിർമാണ മത്സരത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ പാടൂർ അലീമുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപിക റീന ലൂയിസിനെ സ്റ്റാഫ് കൗൺസിൽ മെമന്റോ നൽകി ആദരിച്ചു. പ്രധാനാധ്യാപിക വി.സി. ബോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് പി.എം. സബൂറ അധ്യക്ഷത വഹിച്ചു. റീന ലൂയിസ് മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്സിൻ സ്വാഗതവും ഒ.എഫ്. ജോസ് നന്ദിയും പറഞ്ഞു.