News One Thrissur
Updates

വടക്കുംനാഥ ക്ഷേത്രത്തിൽ മാല മോഷ്ടിച്ച സ്ത്രീകൾ പിടിയിൽ  

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴാനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികളെ എടത്വയിൽ പൊങ്കാലക്കിടെ പൊലീസ് പിടികൂടി. വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴാൻ വന്ന സ്ത്രീയുടെ ആറ് പവന്റെ മാല നഷ്ടപ്പെട്ട കേസിലെ പ്രതിയായ തമിഴ്നാട് മധുര മുത്തുപ്പെട്ടി ചെട്ടിയർ തെരുവ് സ്വദേശികളായ ഭഗവതി (34), രാമായി (45) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് എടത്വയിൽനിന്ന് പിടികൂടിയത്.

നവംബർ 23നാണ് കേസിനാസ്പദമായ സംഭവം. മാല നഷ്ടപ്പെട്ട കാര്യത്തിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും പ്രതികളെ കുറിച്ചുള്ള വിവരം കൈമാറുകയും ചെയ്തിരുന്നു. പ്രതികൾ മോഷണത്തിനായി ആലപ്പുഴയിലെ എടത്വ എന്ന സ്ഥലത്തെ പൊങ്കാലക്ക് വന്നത് തിരിച്ചറിഞ്ഞ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ യാത്രക്കാരിയുടെ അഞ്ച് പവൻ മാല മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

Related posts

വാടാനപ്പള്ളിയിൽ ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്: രണ്ട് മണിക്കൂറോളം കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് പുറത്തെടുത്തു.

Sudheer K

തേക്കിൻ തടിയിൽ പ്രധാനമന്ത്രിയുടെ പൂർണ്ണകായ പ്രതിമ തീർത്ത് രവീന്ദ്രൻ ശിൽപശാല.

Sudheer K

കാഞ്ഞാണി – തൃശൂർ സംസ്ഥാന പാതയിൽ ഒന്നര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ തളച്ചു

Sudheer K

Leave a Comment

error: Content is protected !!