പുത്തൻപീടിക: അന്തിക്കാട് പഞ്ചായത്ത് എട്ടാം വാർഡിലെ പുത്തൻപീടിക -മുറ്റിച്ചൂർ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ജൽജീവൻ പദ്ധതിക്കായി പൈപ്പ് ഇടുന്നതിന് വേണ്ടി പൊളിച്ച റോഡിൽ നിലവിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് വെള്ളം റോഡിൽ കൂടി ഒഴുകി കാനയിലേയ്ക്ക് പോകുന്നത്. നിരവധി വീടുകളിലേയ്ക്കുമുള്ള കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. ആഴ്ച്ചയിൽ 3 ദിവസം മാത്രമാണ് ഈ ഭാഗത്തേയ്ക്ക് വെള്ളം വിടുന്നത്. വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.