ചേർപ്പ് : പൂച്ചിന്നിപാടത്ത് മാഗോ ബേക്കറിക്ക് മുന്നിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ
മരിച്ചു. തൊട്ടിപ്പാൾ നീലങ്കാവിൽ വിൻസൻ്റ് (59)ആണ് മരിച്ചത്.
(ഇലക്ട്രീക്ഷനാണ്) കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന മകൾ വിബിന(28) യെ ഗുരുതര പരിക്കുകളോടെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
വിൻസൻ്റിൻ്റെ മൃതദേഹം ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ്. ഭാര്യ ബീന.
മകൾ മീനു.