അന്തിക്കാട്: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരിതെളിയിച്ചു അന്തിക്കാട് കെജിഎം എൽപി സ്കൂളിലെ അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ ക്രിസ്തുമസ് തൊപ്പി വിതരണം ചെയ്തു. വിദ്യാലയത്തിലെ 600 ഓളം കുട്ടികളാണ് ക്രിസ്തുമസ് പാപ്പയുടെ തൊപ്പിയണിഞ്ഞ് ക്രിസ്തുമസിനെ വരവേൽക്കാനായി വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടിയത്.