തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചിടുത്ത് യു ഡി എഫ് വിജയം നേടിയപ്പോൾ ഭൂരിപക്ഷം നഷ്ട്ടപ്പെട്ട സിപിഎം പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സഹ ഭാരവാഹികളും രാജി വെക്കണമെന്ന് യു ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ സിപിഎം മാനിക്കണം,ഭൂരിപക്ഷത്തെ എത്രനാൾ സിപിഎം ന് ജനങ്ങളിൽ നിന്നും മറച്ചു വെക്കാൻ സാധിക്കും,14 അംഗ ഭരണസമിതിയിൽ യുഡിഎഫിന് ആറും എൽഡിഎഫിന് അഞ്ചു അംഗങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നിട്ടും സിപിഎം അധികാരത്തിൽ കടിച്ചു തൂങ്ങുന്നത് രാഷ്ട്രീയ ധാർമികതക്കും രാഷ്ട്രീയ മാന്യതക്കും ചേർന്നതല്ലെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി, ബിജെപി പിന്തുണയോടെ ഭരണം തുടരനാണ് സിപിഎം തീരുമാനമെങ്കിൽ സിപിഎം അത് ജനങ്ങളോട് തുറന്നു പറയാൻ തയ്യാറാകണമെന്നും യു.ഡി.എഫ് ആവിശ്യപ്പെട്ടു. യു ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ്, കൺവീനർ കെ.എ. കബീർ, ഡിസിസി ഭാരവാഹികളായ അനിൽ പുളിക്കൽ, വി.ആർ.വിജയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
previous post