News One Thrissur
Updates

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. 

തളിക്കുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തളിക്കുളം സ്വദേശി മരിച്ചു. കലാഞ്ഞി കുറുപ്പൻ വീട്ടിൽ ലക്ഷ്മണൻ്റെ മകൻ വിനു (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഇടപ്പള്ളി കുന്നുംപുറം പാലത്തിന്‌ സമീപത്ത് വെച്ചാണ് മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകടത്തിനിടയാക്കിയ വാഹനങ്ങൾ നിർത്താതെ പോയതായി പറയുന്നു. പരിക്കേറ്റ വിനുവിനെ നാട്ടുകാർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി സംബന്ധമായ ആവശ്യത്തിനാണ് വിനു ഇടപ്പള്ളിയിലെത്തിയത്. സംസ്കാരം പിന്നീട്. അമ്മ: പ്രേമ(റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരിമാർ: അനു, ഷിനു.

Related posts

ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എംവിഡി

Sudheer K

കടലിൽ കൃത്രിമ പാരുകൾ സൃഷ്ടിച്ച അനധികൃത മത്സ്യബന്ധനം: എട്ട് വള്ളങ്ങൾ പിടി കൂടി.

Sudheer K

പീച്ചി കുട്ടവഞ്ചി സവാരി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!