വല്ലച്ചിറ: ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ ഹെൽത്തി കേരള പരിശോധനയിൽ പൊതുജന ആരോഗ്യത്തിന് ഹാനികരമായി രീതിയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും, അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും വൃത്തിഹീനമായി ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതിനും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 15000 രൂപ പിഴ ഈടാക്കി. വല്ലച്ചിറ പകിരി പാലം മേനോൻസ്മാർട്ട്, ബീവറേജ് ഔട്ട്ലൈറ്റിന് സമീപം ഹാപ്പി കൂൾ, സായ് കൂൾ ഇൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് 5000 രൂപ വീതം പിഴ ഈടാക്കിയത്. കുടുംബക്ഷേമ കേന്ദ്രം ആഫീസർ ഡോ:എം.ടി. ദിവ്യ നേതൃത്വം നൽകി.ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്. അരുൺ, എ.ആർ. സുനിൽകുമാർ, എ.എം. രാജേഷ് കുമാർ, വി.എ. അജിത്ത് , പഞ്ചായത്ത് ക്ലർക്ക് എ.എസ്. രമ്യ എന്നിവർ പങ്കെടുത്തു.
next post