തൃശൂർ: ക്യാമറ വഴിയും അല്ലാതെയും ട്രാഫിക് ലംഘനത്തിന് നോട്ടീസ് ലഭിച്ചവർ ക്ക് തുക അടയ്ക്കാൻ പൊലീസ് അദാലത്ത് സംഘടിപ്പിക്കുന്നു. 27, 28, 29 തിയതിക ളിലാണ് അദാലത്ത് നടത്തുന്നത്. കഴിഞ്ഞ മൂന്നുമാസത്തി നുള്ളിൽ ട്രാഫിക് ലംഘനം നടത്തിയവർക്ക് നോട്ടീസ് നൽ കിയിട്ടും അയ്യായിരത്തിലധികം പേർ പിഴയടച്ചില്ലെന്നാണ് കണ്ടെത്തിയത്. ഇത്തരത്തിൽ പിഴയടയ്ക്കാത്തവർക്ക് ഒരവസരം നൽകിയ ശേഷം കേ സെടുക്കാനാണ് തീരുമാനമെന്ന് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു. ട്രാഫിക് ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
previous post