ഏങ്ങണ്ടിയുർ: പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തുന്ന രണ്ടാംഘട്ട സമര പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും ഇതുമൂലം
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ചേറ്റുവയിൽ നിന്നും ആരംഭിച്ച മാർച്ച് പടിഞ്ഞാറ് ടിപ്പുസുൽത്താൻ റോഡ് വഴി പ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഉഷ പുരുഷോത്തമൻ, ഐഎൻടിയുസി റീജിണൽ ജനറൽ സെക്രട്ടറി സി.വി. തുളസീദാസ്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫാറൂഖ് യാറത്തിങ്കൽ, സി എ ബൈജു എന്നിവർ സംസാരിച്ചു. കെപിആർ പ്രദീപ്, ഗോഷ് തുഷാര, ജോയ് പുലിക്കോട്ടിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.പി. പ്രലോഭ്, പഞ്ചായത്ത് മെമ്പർ ബാബു ചെമ്പൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി വർഷ കോയപ്പാട്ട്, മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷെമീറ മുഹമ്മദലി, ഒ.വി. സുനിൽ, മുൻ പഞ്ചായത്ത് മെമ്പർ ബീന സിംഗ് പണ്ടാരത്തിൽ, ലെത്തീഫ് കെട്ടുമ്മൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്‍കി.