പുന്നയൂർക്കുളം: അണ്ടത്തോട് കുമാരൻപടിയിൽ യുവാവിന് കുത്തേറ്റു. പാപ്പാളി പുത്തൻപുരയിൽ വീട്ടിൽ ഷാഹുൽ (30)നാണ് കുത്തേറ്റത്. ഷാഹുലിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4മണിയോടെ കുമാരൻ പടി പ്രിയദർശിനി റോഡിലാണ് സംഭവം. മൂന്ന് ആഴ്ച മുൻപ് മേഖലയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് കരുതുന്നു.