News One Thrissur
Updates

അന്തിക്കാട് സിപിഎമ്മിൻ്റെ സാംസ്കാരിക സമ്മേളനം

അന്തിക്കാട്: സിപിഐഎം മണലൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി അന്തിക്കാട് ലോക്കൽ കമ്മിറ്റി സംസ്ക്കാരിക സമ്മേളനം സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എ.വി. ശ്രീവത്സൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.വി. രാജേഷ്, വി.വി. സജീന്ദ്രൻ, വി.എ. ദിവാകരൻ, എ.കെ. അഭിലാഷ്, ശശി ചേറ്റക്കുളം എന്നിവർ സംസാരിച്ചു. തുടർന്ന് നാട്ടിലെ പാട്ടുകാർ അവതരിപ്പിച്ച പാട്ടിടവും അരങ്ങേറി. ഡിസംബർ 20, 21, 22, 23, തിയ്യതികളിൽ പാവറട്ടിയിലാണ് ഏരിയ സമ്മേളനം.

Related posts

അംബേദ്കർ ഗ്രാമ വികസനം :താന്ന്യം ബാപ്പൂജി നഗറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Sudheer K

സിനിമ റീ – റീലിസുകൾക്കിടയിൽ വ്യത്യസ്തമായി ഒരു ആൽബം റീ -റിലീസ്.

Sudheer K

കിഴുപ്പിളളിക്കര സ്വദേശിയെ ഷാർജയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!