തൃപ്രയാർ: കഴിമ്പ്രം എസ്.എൻ സെൻ്റർ പരിസരത്ത് 21 ന് ദേശവിളക്ക് മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയച്ചു. വൈകുന്നേരം 6.15 ന് എടമുട്ടം പാലപ്പെട്ടി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് ദേശവിളക്ക് നടക്കുന്ന സ്ഥലത്ത് എത്തിയ ശേഷം വർണമഴ, ദീപാരാധന, പറ നിറയ്ക്കൽ, കാണിക്ക സമർപ്പണം, ചിന്തുപാട്ട്, ശാസ്താംപാട്ട്, അന്നദാനം എന്നിവ നടത്തും. പത്ര സമ്മേളനത്തിൽ എം.എൻ. സുരേഷ്, കെ.ആർ. കണ്ണൻ, അഭിനന്ദ് ആലപ്പാട്ട്, സോമൻ കോഴിശ്ശേരി എന്നിവർ പങ്കെടുത്തു.
previous post
next post