News One Thrissur
Updates

ഹോട്ടലിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് കൈമാറി.

ചെന്ത്രാപ്പിന്നി: മർവ്വ ഹോട്ടലിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി കൈമാറി. പട്ടാമ്പി സ്വദേശി ജുവേരിയയുടേതായിരുന്നു നഷ്ടപ്പെട്ട മാല, കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഒരു പവൻ്റെ മാല നഷ്ടപ്പെട്ടത്.  ഇതിന് ശേഷം ചായ കുടിക്കാനെത്തിയവർക്കാണ് മാല ലഭിച്ചത്. ഇത് ഇവർ ഹോട്ടൽ ഉടമയെ ഏൽപ്പിക്കുകയും ചെയ്തു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വന്ന സന്ദേശം കണ്ടാണ് ഉടമയെ കണ്ടെത്തിയത്.

ഇന്ന് കയ്‌പമംഗലം പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ഹോട്ടൽ ഉടമ ഹമീദ്, പൊതു പ്രവർത്തകൻ സലിം എന്നിവർ എസ്ഐ സൂരജിൻ്റെ സാന്നിധ്യത്തിൽ മാല ഉടയ്ക്ക് കൈമാറിയത്.

Related posts

വയോധികനെ കാൺമാനില്ല.

Sudheer K

ചരക്ക് ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Sudheer K

സ്നേ​ഹ​ഭ​വ​ന​ത്തി​ൽ താ​മ​സ​മാ​ക്കി​യ സ​ന്തോ​ഷം മാ​യും​മു​മ്പേ ബ​ഷീ​ർ യാ​ത്ര​യാ​യി

Sudheer K

Leave a Comment

error: Content is protected !!