തൃപ്രയാർ: അന്തർദേശീയ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇൻറർനാഷണൽ (ജെ സി ഐ) തൃപ്രയാർ ചാപ്റ്ററിൻ്റെ പുതിയ പ്രസിഡണ്ടായി കൃഷ്ണ ഷൈൻ ചുമതലയേറ്റു. തൃപ്രയാറിലെ ഹോട്ടൽ ഡ്രീം ലാൻഡ് ഡാഫോഡിൽ ബാക്വറ്റ് ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജെസിഐ തൃപ്രയാറിൻ്റെ നിലവിലെ പ്രസിഡൻറ് അഞ്ജലി മനോജ് പുതിയ പ്രസിഡൻ്റിന് സത്യ വാചകം ചൊല്ലിക്കൊടുത്തു.
ജെസിഐയുടെ ദേശീയ പ്രസിഡൻറ് അഡ്വ.രകേഷ് ശർമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദഗ്ധരായ അന്തർദേശീയ പരിശീലകർ നിരവധി ഉള്ള ജെസിഐ പ്രസ്ഥാനത്തിലൂടെ നൽകുന്ന വിദഗ്ധ പരിശീലനം നേടി രാജ്യത്തെ വിവിധ മേഖലകളിലെ നേതൃത്വ നിരകളിലേക്കും മികച്ച വ്യക്തി വികാസത്തിലേക്കും സ്വന്തം നാടിൻറെ സമഗ്രമായ വികസനത്തിനും ഭാഗ ഭാഗത്വം വഹിക്കാൻ ജെ സിഐ അംഗങ്ങൾ തയ്യാറാകണമെന്നും ദേശീയ പ്രസിഡൻറ് അഡ്വ.രകേഷ് ശർമ അംഗങ്ങളെ ആഹ്വാനം ചെയ്തു.
യുവജനങ്ങൾ നാടിൻറെ അടിസ്ഥാനശിലകൾ ആണെന്നും മികച്ച പരിശീലനം നേടി വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകൾ കയ്യെത്തിപ്പിടിക്കാൻ നാം സ്വയം പ്രാപ്തരാകേണ്ടതുണ്ടെന്നും നമ്മളിൽ ഒളിഞ്ഞിരിക്കുന്ന നേതൃത്വ വാസനയെ കണ്ടെത്തി വളർത്തി കൊണ്ടുവരണമെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത
ജെ സി ഐയുടെ മുൻ ദേശീയ പ്രസിഡണ്ടും അന്തർദേശീയ ട്രെയിനർമാരിൽ ഏറ്റവും പ്രശസ്തനുമായ അഡ്വ.എ.വി.വാമനകുമാർ ജെസിഐ അംഗങ്ങളെ പ്രത്യേകം ഓർമ്മപ്പെടുത്തി.
തൃശ്ശൂർ എറണാകുളം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ജെസിഐ ഇന്ത്യ സോൺ 20 – ൻ്റെ സോൺ പ്രസിഡൻറ് മെജോ ജോൺസൺ വിശിഷ്ടാതിഥിയായിരുന്നു.
ജെസിഐ തൃപ്രയാറിൻ്റെ പ്രസിഡൻറ് അഞ്ജലി മനോജ് അധ്യക്ഷത വഹിച്ചു.
ജെസിഐ തൃപ്രയാറിൻ്റെ പുതിയ പ്രസിഡൻറായി കൃഷ്ണ ഷൈൻ, സെക്രട്ടറി അഭിഷേക് പ്രദീപ്, ട്രഷറർ അങ്കിത്.പി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സത്യവാചകം ചൊല്ലി ചുമതലയേറ്റു.
ജെസിഐ ഇന്ത്യ സോൺ 20 വൈസ് പ്രസിഡൻറ് ഐശ്വര്യ ബോസ്, സോൺ സെക്രട്ടറി സൂരജ് വേളയിൽ, സോൺ ഭാരവാഹി കളായ വർഗ്ഗീസ്.എം. തോമാസ്, ഫസീല അസീസ്, ജെസിഐ തൃപ്രയാർ മുൻപ്രസിഡന്റ് എ.എ. ആൻറണി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഹരി. പി.കെ സ്വാഗതവും നിയുക്ത സെക്രട്ടറി അഭിഷേക് പ്രദീപ് നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികളായ വിഷ്ണു മുരളി, സിതേഷ് ശശിധരൻ, കരിഷ്മ ഷൈൻ, ഷൈനി സജിത്ത്, റിന്യ ലികിത്ത്, ലികിഞ്ഞ് വി.എസ്. അഞ്ജലി ഹരി, സവിത്ത് വേളയിൽ, വീണ ഹരി, സരിത ഷാബിൻ, ശ്രീജിത്ത് യു.എസ്, സലാവുദ്ദീൻ പി.എച്ച്, രാജി സൂരജ്, രാജഗോപാൽ കെ.എ. തുടങ്ങിയവർ നേതൃത്വം നൽകി.