പാവറട്ടി: സിപിഐഎം മണലൂർ ഏരിയ സമ്മേളനം ഡിസംബർ 20,21,22,23 തീയതികളിൽ പാവറട്ടിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പതാകദിനത്തിൽ മണലൂർ ഏരിയയിലെ 2917 പാർട്ടി അംഗങ്ങളുടെ വീടുകളിലും, 173 ബ്രാഞ്ചുകളിലും, 15 ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിലും, ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം മുരളി പെരുനെല്ലി എംഎൽഎ, ഏരിയ സെക്രട്ടറി -സി കെ വിജയൻ, ജില്ല കമ്മിറ്റിയംഗം ടി വി ഹരിദാസൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എ. രമേശൻ, വി.എൻ. സുർജിത്ത്, എ.കെ. ഹുസൈൻ, വി.ജി. സുബ്രഹ്മണ്യൻ, കെ.കെ. ശശിധരൻ, പി.ജി. സുബിദാസ്, ആഷിക്ക് വലിയകത്ത്, കെ.ആർ. ബാബുരാജ്, എ.വി. ശ്രീവത്സൻ, വി.വി. സജീന്ദ്രൻ, കെ.പി. അലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. സമ്മേളനത്തിൻ്റെ ഭാഗമായി
14 15 16 17 തിയ്യതികളിൽ വിവിധ വിഷയങ്ങളെ കുറിച്ച് വിവിധ ലോക്കൽ കമ്മിറ്റികളിൽ സെമിനാറുകൾ, കലാപരിപാടികൾ, കലാസാംസ്കാരിക പരിപാടികൾ കോർത്തിയിണക്കിയുള്ള കലാസന്ധ്യയും, സംഗീത രാവും, പാട്ടിടവും, കവിയരങ്ങും, സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. ആകർഷകമായ മെഗാ തിരുവാതിരയും, മെഡിക്കൽ ക്യാമ്പ്, ഫുട്ബോൾ ടൂർണ്ണമെൻറ്, ഫുട്ബോൾ ഷൂട്ടൗട്ട്, തുടങ്ങി നാട്ടിടങ്ങളെ സമ്മേളനോത്സുകമാക്കുന്ന പരിപാടികളാണ് നടക്കുന്നത് . 20ന് വൈകീട്ട് നാലിന്ഫാസിലിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പി.എ. രമേശൻ നയിക്കുന്ന പതാകജാഥയും, അന്തിക്കാട്ടെ രക്തസാക്ഷികളായ പി കെ നാരായണൻ, ചങ്കരം കണ്ടത്ത് സുബ്രഹ്മണ്യൻ.എന്നിവരുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വി എൻ സുർജിത്ത് നയിക്കുന്ന കൊടിമര ജാഥയും, എലവത്തൂരിലെ മുജീബ് റഹ്മാൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആഷിക്ക് വലിയകത്ത്, തിരുനെല്ലൂരിലെ ഷിഹാബുദ്ദീൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഏ കെ ഹുസൈൻ എന്നിവർ നയിക്കുന്ന
ദീപശിഖ ജാഥകൾ ഉൾപ്പടെ എല്ലാ ജാഥകളും പാവറട്ടി സെൻ്ററിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കുന്ന പാവറട്ടിയിലെ കെ കെ ശങ്കരൻ നഗറിൽ വൈകീട്ട് ആറരക്ക് പതാക ഉയർത്തും. 21 ന് കെ.കെ. രഘുനാഥൻ നഗറിൽ (പാവറട്ടി വികെജി ഒലീവിയ ആർക്കേഡ്) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ വി അബ്ദുൽ ഖാദർ, ടി കെ വാസു. തുടങ്ങിയവർ പങ്കെടുക്കും.15 ലോക്കലുകളിൽ നിന്നായി 177 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം 23 ന്പാവറട്ടി മനപ്പടിയിൽ നിന്നും ആരംഭിക്കുന്ന റെഡ് വളൻ്റിയർ മാർച്ചും ബഹുജന റാലിയും വൈകിട്ട് 4ന് പൊതുസമ്മേളനവും നടക്കും. സമ്മേളന നഗരികളിൽ പഴയകാല സമര പോരാട്ടങ്ങളെ അനുസ്മരിക്കുന്ന എക്സിബിഷൻ കൗണ്ടറുകളും, അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെയും സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും സ്ക്വയറുകളും സ്ഥാപിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സി.പി. ഐ.എം. മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, ജില്ല കമ്മിറ്റി അംഗം ടി വി ഹരിദാസൻ, ഏരിയ കമ്മിറ്റി അംഗം പി.എ. രമേശൻ, സംഘാടക സമിതി കൺവീനർ വി ജി സുബ്രഹ്മണ്യൻ, ചെയർമാൻ ഡോ.സി എൽ ജോഷി, ട്രഷറർ ബാബു ആൻ്റണി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.