കയ്പമംഗലം: സിപിഐഎം നാട്ടിക ഏരിയ സമ്മേളനം തുടങ്ങി. ജില്ല.കമ്മിറ്റിയംഗം പി.എം. അഹമ്മദ് പതാക ഉയർത്തി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൺമറഞ്ഞ രക്തസാക്ഷികളെ അനുസ്മരിച്ചു.
മുരളി പെരുനെല്ലി, എംഎൽഎ , കെ.വി. അബ്ദുൾഖാദർ, പി.കെ. ചന്ദ്രശേഖരൻ, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, കെ.ബി. ഹംസ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു. 18,19,20 തിയ്യതികളിലായി നടക്കുന്ന നാട്ടിക ഏരിയാ സമ്മേളനത്തിൽ ഡിസംബർ 20 ന് ബഹുജന റാലിയും, റെഡ് വളണ്ടിയർമാർച്ചും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപനം.