ചേർപ്പ്: എൽഡിഎഫ് സർക്കാരിൻ്റെ ജനദ്രോഹനടപടികൾക്കും വൈദ്യുതി ചാർജ്ജ് വർദ്ധനവിനുമെതിരെ ചേർപ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വെങ്ങിണിശ്ശേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ ഡി.സി.സി. പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് സിജോ ജോൽജ്ജ് അദ്ധ്യക്ഷതവഹിച്ചു. ജോൺ ഡാനിയൽ, സി.ഒ. ജേക്കബ്, കെ.കെ. അശോകൻ, കെ.നന്ദകുമാർ, കെ.വി. ദാസൻ, കെ.ആർ. ചന്ദ്രൻ, കെ.രാമചന്ദ്രൻ, പ്രിയൻ പെരിഞ്ചേരി, അശോകൻ കോമത്ത്കാട്ടിൽ, സജീവൻ, വി.ഐ. ജോൺസൻ, സുജീഷകള്ളിയത്ത്, കെ.ആർ. സിദ്ധാർത്ഥൻ, കുട്ടികൃഷ്ണൻ നടുവിൽ, സി.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു.
previous post