കയ്പമംഗലം: സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറിയായി എം.എ. ഹാരിസ് ബാബു വീണ്ടും തിരഞ്ഞെടക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം ഏരിയാ സെക്രട്ടിറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കയ്‌പമംലത്ത് നടക്കുന്ന ഏരിയാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടത്തത്. കെ.എ. വിശ്വംഭരൻ, അഡ്വ. വി.കെ. ജ്യോതി പ്രകാശ്, കെ. ആർ. സീത, വി.ആർ. ബാബു, പി.എ. രാമദാസ്, ഇ.പി.കെ. സുഭാഷിതൻ, കെ.ബി. ഹംസ, എം.ആർ. ദിനേശൻ, ടി.എസ് മധുസൂദനൻ, മഞ്ജുള അരുണൻ, എ.വി. സതീഷ്, ടി.വി. സുരേഷ് ബാബു, പി.എസ്. ഷജിത്ത്, കെ.എച്ച് സുൽത്താൻ, കെ.സി. പ്രസാദ്, ഷീന വിശ്വൻ, രാജിഷ ശിവജി, സുരേഷ് മഠത്തിൽ, കെ.ആർ. സാംമ്പശിവൻ, അലോക് മോഹൻ എന്നിവരുൾപ്പെട 21 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ സമ്മേളന പ്രതിനിധികളായി 26 പേരെയും തിരഞ്ഞെടുത്തിട്ടുണ്ട്.