News One Thrissur
Updates

ഇടിയഞ്ചിറ ബണ്ട് റോഡിൽ യാത്രാ ദുരിതം.

മുല്ലശ്ശേരി: നിറയെ കുഴികൾ നിറഞ്ഞതോടെ ഇടിയഞ്ചിറ ബണ്ട് റോഡ് അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം ഇരുചക്ര വാഹന യാത്രികന്‌ കുഴിയിൽവീണ് പരിക്കേറ്റു. റോഡിൽ ഒട്ടേറെ വലിയ കുഴികളാണ്‌ രൂപപ്പെട്ടിട്ടുള്ളത്. കൂടാതെ റോഡിലെ അപകടകരമായ വളവിൽ വളർന്നു നിൽക്കുന്ന പൊന്തൻ കാടുകളും വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നുണ്ട്. പാവറട്ടി, പൂവത്തൂർ എന്നീ മേഖലയിലെ തീരദേശത്തുള്ളവർക്ക് എളുപ്പത്തിൽ ദേശീയപാതയിലേക്ക് എത്താവുന്ന റോഡു കൂടിയാണിത്. ഇരുഭാഗങ്ങളിലും പൊന്തൻകാടുകൾ വളർന്നതിനാൽ മാലിന്യങ്ങളും തള്ളുന്നതും പതിവാണ്. ബണ്ട് റോഡിന്റെ അരിക് ഇടിയുന്നതിനാൽ ഭാരവാഹനങ്ങളുടെ യാത്ര ഇതിലൂടെ നിരോധിച്ചിട്ടുണ്ട്. എങ്കിലും യഥേഷ്ടം ഭാരവാഹനങ്ങൾ ഇതിലൂടെ കടന്നു പോകുന്നുണ്ട്.

Related posts

റോഡിൽ ഉടനീളം രക്തം: പരിഭ്രാന്തരായി നാട്ടുകാർ.

Sudheer K

ഗവ. നഴ്സറി സ്കൂൾ പൂത്തറക്കലിലേക്ക് പുതിയ ഫർണീച്ചറുകളും, അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു

Sudheer K

ഏനമാവ് നെഹ്‌റു പാർക്കിൽ വാട്ടർ സ്പോർട്സ് ഉടൻ ആരംഭിക്കും

Sudheer K

Leave a Comment

error: Content is protected !!