മതിലകം: താമരക്കുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മതിലകം എട്ടാം വാർഡിൽ, എസ്.എൻ. പുരം സെൻ്ററിന് കിഴക്ക് ഭാഗം കല്ലിക്കാട്ട് അശോകൻ്റെ മകൻ അഖിൽ(33) ആണ് മരിച്ചത്. പത്ത് മാസം മുമ്പായിരുന്നു അപകടം, നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു, അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന അഖിൽ ഇന്നലെ രാത്രിയാണ് മരിച്ചത്, സംസ്കാരം ഇന്ന് രാവിലെ11 ന് പെരിഞ്ഞനത്തെ പൊതു ശ്മശാനത്തിൽ നടക്കും.
previous post