തൃശൂർ: സംസ്ഥാന എക്സൈസ് വകുപ്പ് മയക്ക് മരുന്ന് ദുരോപയോഗത്തിനെതിരെയും വ്യാജ മദ്യത്തിനെതിരെയും ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി രാജേഷ്. എക്സൈസ് വകുപ്പിന്റെ പ്രവർത്തനം വ്യാജ മദ്യം വ്യാപകമായി തടയുന്നതിന് വളരെയേറെ സഹായകരമായിട്ടുണ്ട്. വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കുന്ന പ്രവർത്തനം ഗുണകരമായിട്ടുണ്ട് എക്സൈസ് വകുപ്പ് പിടികൂടിയ മയക്കുമരുന്ന് കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലിയ വർദ്ധനവാണ് കാണുന്നത്.
എക്സൈസ് വകുപ്പിന്റെ മികവ് കേസുകൾ പങ്കെടുക്കുന്നതിൽ മാത്രമല്ല അതിൻറെ തുടർ അന്വേഷണത്തിലും പ്രതികൾക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കുന്നതിലും ദൃശ്യമാണ് എക്സൈസ് വകുപ്പ് കണ്ടെടുത്ത എൻ ഡി പി എസ് കേസുകളിൽ പ്രതികൾക്ക് പത്തു വർഷം മുതൽ 30 വർഷം വരെയുള്ള കടുത്ത ശിക്ഷ ലഭിക്കുന്നുണ്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു പോയവരെ ചികിത്സിക്കുന്നതിലും വിദ്യാർത്ഥികളും യുവാക്കളും ലഹരി ഉപയോഗത്തിലേക്ക് എത്തിപ്പെടാതിരിക്കുന്നതിലും വലിയ പങ്ക് എക്സൈസ് വകുപ്പ് വഹിക്കുന്നുണ്ട് ഒരു ലഹരി മുക്ത നവകേരളം സൃഷ്ടിക്കുകയാണ് സർക്കാരിൻറെ അന്തിമമായ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറ്റുന്നതിന് എല്ലാ ഉദ്യോഗസ്ഥരും ശ്രമിക്കണം. ഒരു വിദ്യാർത്ഥിയും പുതിയതായി ലഹരി ഉപയോഗത്തിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥരും ഒരു രക്ഷകർത്താവ് എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും ശ്രമിക്കേണ്ടതുണ്ട്. എക്സൈസ് വകുപ്പിന്റെ ചില പ്രധാന തസ്തികകളിൽ നിലവിൽ ഒഴിവുണ്ട്. 9 ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മാരുടെയും 5 അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുടെയും തുടങ്ങി 150 ഓളം ഒഴിവുകൾ നിലവിലുണ്ട് വകുപ്പുലേ സീനിയോറിറ്റി തർക്കങ്ങൾ പരിഹരിച്ച് ഉയർന്ന തസ്തികളിലെ ഒഴിവ് അതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ച വരുന്നുണ്ട്” വകുപ്പുതല പ്രമോഷൻ കമ്മിറ്റി ചേർന്നു കഴിഞ്ഞു അതിനനുസരിച്ചുള്ള പ്രമോഷൻ ഉടൻ തന്നെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതാണ് ഇതുവഴി വകുപ്പിൽ പിഎസ്സി മുഖേനയുള്ള കൂടുതൽ നിയമനങ്ങൾ നടത്തുകയും സാധിക്കും. മികച്ച ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുക എന്നത് അവർക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രചോദനമാണ് മുഖ്യമന്ത്രിയുടെ സ്വീകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. അതോടൊപ്പം ഉദ്യോഗസ്ഥരിൽ നിന്നും കൂടുതൽ മികവാർന്ന പ്രവർത്തനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു ചടങ്ങിൽ എക്സൈസ് കമ്മീഷണർ എഡിജിപി മഹിപാൽ യാദവ് അക്കാദമി ഡയറക്ടർ കെ പ്രദീപ്കുമാർ തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി കൗൺസിലർ സാറാമ്മർ ഓപ്ഷൻ എന്നിവർ സന്നിഹിതരായിരുന്നു.