മുല്ലശ്ശേരി: മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ ദിൽന ധനേഷിനെ തിരഞ്ഞെടുത്തു. മുന്നണി ധാരണ പ്രകാരം ശ്രീദേവി ജയരാജൻ രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഐക്യകണ്ഠേനെയാണ് പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്. ചാവക്കാട് സബ് രജിസ്ട്രാർ ബി.ഡി. ലൗസി മുഖ്യ വരണാധികാരിയായി.
യുഡിഎഫ്, ബി.ജെ.പി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. നിലവിൽ സിപിഎം ഏട്ട് സിപിഐ രണ്ട്, യുഡിഎഫ് രണ്ട്, ബിജെപി രണ്ട്, സ്വതന്ത്രൻ ഒന്ന് പഞ്ചായത്തിലെ കക്ഷിനില. തുടർന്ന് നടന്ന അനുമോദനയോഗത്തിൽ വൈസ് പ്രസിഡൻ്റ കെ.പി. ആലി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബെന്നി ആന്റണി.ഗീത ഭരതൻ,സിപിഐ മണ്ഡലം സെക്രട്ടറി വി.. ആർ മനോജ്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എ.ആർ സുഗുണൻ, സി.ഐ.എ ലോക്കൽ സെക്രട്ടറി എൻ.കെ പ്രീതി, സണ്ണി വടക്കൻ എന്നിവർ സംസാരിച്ചു. ഭരണസമിതി കാലാവധി അവസാനിക്കുന്നതുവരെ ദിൽന ധനേശ് തന്നെയായിരിക്കും പ്രസിഡൻ്റ്.