അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതീക്ഷേത്രത്തിലെ നൈമിഷാരണ്യത്തിലെ 24-ാമത് ഭാഗവത സപ്താഹയജ്ഞം 22-ന് ആരംഭിക്കും. 29 ന് സമാപനം. കിഴക്കുമ്പാട്ട് വിനോദ കുമാരശർമ്മയാണ് യജ്ഞാചാര്യനെന്ന് ഭാരവാഹികൾ പത്രസമ്മേനത്തിൽ പറഞ്ഞു. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹം എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും 22ന് ഘോഷയാത്രയായി കൊണ്ടുവരും. യജ്ഞത്തിൽ പങ്കെടുക്കുന്നവർക്ക് പ്രസാദ ഊട്ടടക്കം മൂന്നുനേരത്തെ ഭക്ഷണം നൽകും.
മണ്ഡലകാല ആഘോഷത്തന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്നുവരുന്ന 41 ദിവസത്തെ കള മെഴുത്തും പാട്ടും 27-ന് സമാപിയ്ക്കും. ക്ഷേത്രത്തിൽ രാവിലെ പ്രത്യേക പൂജകൾ നടക്കും. വൈകീട്ട് അത്താഴപൂജയ്ക്കു ശേഷം ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിയ്ക്കും.
ക്ഷേത്രത്തിൽ ജനു 11, 12, 13 തിയ്യതികളിൽ ആതിരോത്സവം നടക്കും.
തിരുവാതിരക്കളിയ ണ്ടാകുമെന്നും
പ്രസിഡൻ്റ് കറുത്തേ ത്തിൽ രാമചന്ദ്രൻ, കെ. കൃഷ്ണകുമാർ, എ. നന്ദകുമാർ എന്നിവർ പറഞ്ഞു.