എറവ്: തൃശൂരിലെ വിനോദ സഞ്ചാര തീർത്ഥകേന്ദ്രമായ സെൻ്റ് തെരേസാസ് കപ്പൽപ്പള്ളിയിൽ 16 അടി ഉയരമുള്ള പ്രകാശമാനമായ ക്രിസ്മസ് മാൻപേട. താണിപ്പറമ്പിൽ വറീത് അൽഫോൺസ ജോബിയുടെ കലാവിരുതിൽ ഇടവകയിലെ കൈക്കാരന്മരും മറ്റു യുവാക്കളും ചേർന്നാണ് 16 അടി ഉയരമുള്ള വൈദ്യുതി ദീപങ്ങളാൽ അലംകൃതമായ ക്രിസ്തുമസ് മാൻപേടയെ അണിയിച്ചെരുക്കിയത്.
ക്രിസ്മസ് മാൻപേടയെ സ്ഥാപിച്ച് ക്രിസ്മസ് ഒരുക്കങ്ങൾ വികാരി ഫാ. റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ജോബി 20 അടി ഉയരമുള്ള ജീവൻ്റെ വൃക്ഷം ഒരുക്കിയിരുന്നു. ക്രിസ്തുമസ് രാവിനായി ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് രാവിലേക്ക് മെഗാപുൽക്കൂട് ഒരുക്കി കൊണ്ടിരിക്കുകയാണ്. 24 ന് 300-ഓളം കുട്ടികൾ അണിനിരക്കുന്ന പാപ്പാനൃത്തം അരിമ്പൂരിലെ 12 ഇടങ്ങളിൽ അരങ്ങേറും.