പുത്തൻപീടിക: താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് -പുതുവർഷ ആഘോഷം പുത്തൻ പീടിക സ്വാന്ത്വനം സ്പെഷൽ സ്ക്കൂളിൽ നടത്തി. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു ആവണങ്ങാട്ടിൽ കളരി അഡ്വ ഏ.യു. രഘുരാമൻ പണിക്കർ കേക്ക് മുറിച്ച് ക്രിസ്മസ് – പുതു വർഷ ആഘോഷം ഉദ്ഘാടനം ചെയ്തു. ജോസ് വള്ളൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അംഗൻവാടി. സ്വാന്ത്വനം സ്പെഷ്യൽ സ്ക്കൂൾ മാനേജിംഗ് ട്രസ്റ്റി എം.പി. ഷാജി, ഹെഡ്മിസ്ട്രസ് ഷിജി സൈമൺ, അംഗൻവാടിടീച്ചർമാരായ അഞ്‌ജു കെ.ബി,സതി രംഗൻ, ആശ വർക്കർ സുശീല രാജൻ, പ്രോഗ്രാം ഗ്രാം കൺവീനർ രേണുക റിജു, മജീദ് പോക്കാക്കില്ലത്ത്, കാഞ്ചന ധർമ്മരാജൻ, ലൂയീസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും, വിദ്യാർത്ഥികൾക്ക് സ്നേഹസമ്മാനങ്ങളും കൈമാറി. റിജു കണക്കന്തറ, ശാന്തകുമാരി കല്ലാറ്റ്, ഉഷ എൻ.എസ്, ജോളി തണ്ടാശേരി, ആനി എ.വി, വിൻസെന്റ് കുണ്ടുകുളങ്ങര എന്നിവർ നേതൃത്വം നൽകി.