കയ്പമംഗലം: മൂന്നു ദിവസമായി കയ്‌പമംഗലത്ത് നടന്നുവന്ന സിപിഎം നാട്ടിക ഏരിയാ സമ്മേളനം സമാപിച്ചു. മൂന്നുപീടകയിൽ നടന്ന സമാപന സമ്മേളനം എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് വി.പി. സാനു ഉദ്ഘാടനം ചെയ്‌തു. സമാപനസമ്മളനത്തിനു മുന്നോടിയായി കയ്‌പമംഗലം പന്ത്രണ്ടിൽ നിന്നും മൂന്നുപീടികയിലേയ്ക്ക് പ്രകടനവും റെഡ് വളണ്ടിയർ മാർച്ചും ഉണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ് സമാപമയോഗത്തിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾഖാദർ, ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി. കെ. ജ്യോതി പ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
previous post