തൃപ്രയാർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കലാകാരന്മാരുടെ ക്ഷേമത്തിനും പ്രവർത്തിക്കുന്ന കേരള കലാസാംസ്‌കാരിക വേദി അഞ്ചാം വാർഷികം ഞായറാഴ്ച വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിഭകളെ ആദരിക്കൽ, ധനസഹായ വിതരണം, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവയുണ്ടാകും. നടി മാളവിക വെയിൽസ് ഉദ്ഘാടനം ചെയ്യും. മോഡലും നടനുമായ സനൽകൃഷ്ണ, വി.പി. നന്ദകുമാർ എന്നിവർ പങ്കെടുക്കും. ‘ഊരുഭംഗം’ നാടകം അരങ്ങേറും. വാർത്തസമ്മേളനത്തിൽ ലിഷോയ്, സിദ്ധരാജ്, സജിതാ സതീഷ്, രാജൻ വേളക്കാട്ട് എന്നിവർ പങ്കെടുത്തു.