ചാവക്കാട്: എടക്കഴിയൂർ പഞ്ചവടിയിൽ ചീട്ടുകളി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപണം. യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. എടക്കഴിയൂർ പഞ്ചവടി വലിയതറയിൽ ഷോബിയെ (39) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചവടി സെന്ററിൽ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. കമ്പിവടി കൊണ്ട് അടിച്ചതിനെ തുടർന്ന് തലയ്ക്ക് സാരമായ പരുക്കേറ്റു. നാലു തുന്നിക്കെട്ടുകൾ വേണ്ടിവന്നു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
previous post