News One Thrissur
Updates

നിയന്ത്രണം വിട്ട കാർ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചുകയറി അപകടം.

കുന്നംകുളം: യൂണിറ്റി ആശുപത്രിക്കടുത്ത് നിയന്ത്രണം വിട്ട കാർ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചുകയറി അപകടം. യൂണിറ്റി ആശുപത്രിയുടെ മുൻവശത്ത് ഫ്രൂട്ട്സ് കട നടത്തുന്ന ഉമേഷ് എന്നയാളുടെ കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. കട ഏകദേശം പൂർണമായും തകർന്നു.കടയുടെ മുൻവശത്തായി ആരും തന്നെ ആ നേരത്ത് ഉണ്ടാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കുന്നംകുളം ഭാഗത്തുനിന്നും ജൂബിലി ആശുപത്രിയിലേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് പറയുന്നു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചാണ് കാർ കടയിലേക്ക് കയറിയത്.

അപകടത്തിൽ ആർക്കും പരിക്കില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു.

Related posts

മന്ദാരം കടവ് ശിവരാത്രി പുരസ്ക്കാരം മാങ്ങാറി ശിവദാസന്

Sudheer K

മനക്കൊടിയിൽ അച്ഛൻ മകനെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ചു. 

Sudheer K

രാധ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!