അരിമ്പൂർ: അരിമ്പൂർ പഞ്ചായത്ത് കേരളോത്സവം “ആരവം 2024” സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി. 545 പോയിന്റ് നേടിയ സെഞ്ച്വറി ആർട്സ് ക്ലബ്ബിന് ഓവറോൾ പുരസ്‌കാരം കൈമാറി. രണ്ടും,മൂന്നും,നാലും സ്ഥാനങ്ങൾ നേടിയ ബ്ലാക്ക് ആരോസ്, യുണൈറ്റഡ് അരിമ്പൂർ, ചിത്ര ആർട്സ് ക്ലബ് ആൻഡ് ലൈബ്രറി വെളുത്തൂർ എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വനിതാ – പുരുഷ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പവിത്ര പി. ബാബു, സുമേഷ് പി.സി. എന്നിവർക്കും മറ്റു മത്സര ഇനങ്ങളിലെ വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകി. ജില്ലാ പഞ്ചായത്തംഗം വി.എൻ.സുർജിത്ത് മുഖ്യാതിഥിയായി. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വാർഡംഗങ്ങളായ ഷിമി ഗോപി, ജില്ലി വിത്സൺ, സലിജ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.