അരിമ്പൂർ: കുന്നത്തങ്ങാടിയിൽ വച്ച് ഒരേദിശയിൽ പോയിരുന്ന ബസിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് അരിമ്പൂർ കൈപ്പിള്ളി സ്വദേശിക്ക് പരിക്ക്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ കൈപ്പിള്ളി സ്വദേശി തെക്കേക്കര വീട്ടിൽ സിംസൺ (31) ന്റെ കാലൊടിഞ്ഞു. ഇദ്ദേഹത്തെ അരിമ്പൂരിലെ മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.