പെരിങ്ങോട്ടുകര: ഇന്ത്യയുടെ ഭരണഘടന ശില്പി ഡോ.ബി.ആർ. അംബേദ്ക്കറെ അപമാനിച്ച ഇന്ത്യയുടെ ആഭ്യന്തരമന്ത്രി രാജി വെച്ച് രാജ്യത്തോട് മാപ്പു പറയുക, ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രഹുൽ ഗാന്ധിക്കെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കുക എന്നീആവശ്യങ്ങളുമായി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. ജാനകി കോംപ്ലക്സ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ.ഷൗക്കത്തലി അധ്യക്ഷത വഹിച്ച യോഗം കെപിസിസി ജനറൽ സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി മാരായ അനിൽ പുളിക്കൽ, എൻ.എസ്. അയ്യൂബ്ബ്, ബ്ലോക്ക് വൈ.പ്രസിഡന്റ് ആന്റോ തൊറയൻ മണ്ഡലം പ്രസിഡന്റുമാരായ എം.കെ. ചന്ദ്രൻ, കെ.ബി. രാജീവ്, പി.എം. സിദിഖ്, സന്തോഷ് മാസ്റ്റർ വലപ്പാട്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വിനു എന്നിവർ പ്രസംഗിച്ചു. വി.കെ.പ്രദീപ്, സി.ആർ. രാജൻ, വി.കെ.സുശീലൻ, ഹിറോസ് ത്രിവേണി ഷൈൻ പള്ളിപറമ്പിൽ, അമീർഷാ പി.എം, സന്ധ്യ ഷാജി, രാമൻ നമ്പൂതിരി, ഗഫൂർ തളിക്കുളം,ജീജ ശിവൻ,പ്രവീൺ രവീന്ദ്രൻ, രഹ്ന എന്നിവർ നേതൃത്വം നൽകി.